
ചെന്നൈ: നടന്നു പോയിരുന്ന യുവാവിനെ തള്ളിയിട്ട് കഴുത്തു മുറിച്ചു, കൊലപാതകത്തിന്റെ നടുക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. . ചെന്നൈ പുതുപേട്ടിനടുത്ത് ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. ദിവസ വേതന തൊഴിലാളിയായ സതോഷ് ആണ് കൊല്ലപ്പെട്ടത്.
Read Also : വിവാഹത്തിനായി എത്തിയ വരനും ബന്ധുക്കള്‍ക്കും വധുവിനേയോ വധുവിന്റെ വീടോ കണ്ടെത്താനായില്ല, നടന്നത് വന്‍ ചതി
കണ്ണഗി നഗറിലെ താമസക്കാരനായിരുന്ന സതോഷിനെ മൂന്ന് പേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. റോഡിലൂടെ നടക്കുമ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് സതോഷിനെ നിലത്തേക്ക് തള്ളിയിടുകയായിരുന്നു. പ്രതികരിക്കാനാകും മുമ്പ് മൂന്നാമന്‍ ബ്ലേഡ് ഉപയോഗിച്ച് തൊണ്ട മുറിച്ചു.
ഒമ്പത് തവണയാണ് ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് സതോഷിന്റെ തൊണ്ട മുറിച്ചതെന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. കഴുത്തില്‍ നിന്ന് രക്തം നഷ്ടമായതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്നാമന്‍ ഒളിവിലാണ്.
Post Your Comments