ലഖ്നൗ: വിവാഹത്തിനായി എത്തിയ വരനും ബന്ധുക്കള്‍ക്കും വധുവിനേയോ വധുവിന്റെ വീടോ കണ്ടെത്താനായില്ല, വന്‍ ചതി മസിലാക്കിയ സംഘം മടങ്ങി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിന് രാത്രിയായിരുന്നു വിവാഹച്ചടങ്ങുകള്‍. ഇതിനായി അസമ്ഗഡില്‍ നിന്നും വരനും സംഘവും പുറപ്പെടുകയും ചെയ്തു. മൗവിലായിരുന്നു വധുഗൃഹം.
Read Also : ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു; മമതയോട് വിശദീകരണം തേടി സുപ്രീംകോടതി
ആചാര ചടങ്ങുകളോടെ പുറപ്പെട്ട സംഘത്തിന് പക്ഷെ വധുഗൃഹം കണ്ടെത്താനായില്ല. ഒരു രാത്രി മുഴുവന്‍ വിലാസം തിരക്കി കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ അലച്ചില്‍ അവസാനിപ്പിച്ച് വരനും കൂട്ടരും മടങ്ങുകയും ചെയ്തു. വിവാഹത്തിന് മുമ്പ് വരനും ബന്ധുക്കളും വധുവിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഒരു ഇടനിലക്കാരി വഴി വന്ന ബന്ധം അവരോടുള്ള വിശ്വാസത്തിന്റെ പുറത്ത് ഉറപ്പിക്കുകയായിരുന്നു.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി വധുവിന്റെ വീട്ടുകാര്‍ക്ക് 20000 രൂപയും നല്‍കിയിരുന്നു. വീട് കണ്ടെത്താനാകാതെ മടങ്ങിയതോടെ വരനും കൂട്ടരും ദേഷ്യം മുഴുവന്‍ വിവാഹത്തിന് ഇടനിലക്കാരിയായി നിന്ന സ്ത്രീയോട് തീര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. രാത്രി മുഴുവന്‍ ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
Post Your Comments