Latest NewsNewsIndia

ഭീതിക്ക് വിരാമം ; എട്ട് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിയെ അവസാനം വെടിവെച്ചു കൊന്നു

വെള്ളിയാഴ്ച വൈകുന്നേരം ബിത്താര്‍ഗാവിലെ വാഴത്തോപ്പില്‍ പുലിയെ കണ്ടെത്തുകയായിരുന്നു

മുംബൈ : എട്ട് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിയെ വനംവകുപ്പ് വെടിവച്ചു കൊന്നു. മഹാരാഷ്ട്രയിലെ കര്‍മല തഹ്സിലിലെ ബിത്താര്‍ഗാവ് ഗ്രാമത്തിലാണ് ഭീതി പരത്തിയ നരഭോജി പുള്ളിപ്പുലിയെ വെടിവെച്ചു കൊന്നത്. മനുഷ്യരെ കൊന്നു തിന്നുന്ന പുള്ളിപ്പുലിയെ കൊല്ലാനുള്ള നിര്‍ദേശം ഈ മാസം ആദ്യം പുറപ്പെടുവിച്ചിരുന്നു.

സോളാപൂര്‍, ബീഡ്, അഹമ്മദ്നഗര്‍, ഔറംഗബാദ് ജില്ലകളിലായി പുള്ളിപ്പുലി എട്ട് പേരെയാണ് കൊന്നത്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ബിത്താര്‍ഗാവിലെ വാഴത്തോപ്പില്‍ പുലിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുലിയെ വനംവകുപ്പ് ചുമതലപ്പെടുത്തിയ ഷൂട്ടര്‍ ആദ്യം മയക്കു വെടിവച്ചു പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ ഷൂട്ടര്‍ പുലിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ധൈര്യാഷില്‍ പാട്ടീല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button