News

കര്‍ഷക സമരത്തിനിടയിലേക്ക് കടന്നു കയറി സംഘര്‍ഷത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി; ഡല്‍ഹിയിലെ കര്‍ഷക സമരത്തിനിടയിലേക്ക് കടന്നു കയറി സംഘര്‍ഷത്തിന് ശ്രമം, യുവാവ് അറസ്റ്റില്‍. ഡല്‍ഹി നോയ്ഡ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്കാണ് സംഘര്‍ഷത്തിനുള്ള ശ്രമവുമായി യുവാവ് കടന്നു വന്നത്. 28കാരനായ യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യുവാവിന്റെ പേര് അമര്‍പാല്‍ എന്നാണെന്ന് പൊലീസ് പറഞ്ഞു. അമര്‍പാലിനെ അറസ്റ്റ് ചെയ്തതിന് ശേഷം നോയ്ഡയിലെ 20 പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബര്‍ 1മുതല്‍ കര്‍ഷകര്‍ നോയ്ഡ ഡല്‍ഹി അതിര്‍ത്തിയിലെ ചില ബോര്‍ഡറില്‍ സമരം തുടരുകയാണ്.

Read Also : രാജ്യത്ത് യോഗാഭ്യാസത്തെ ഔദ്യോഗിക കായിക മത്സരമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

തങ്ങള്‍ നേരത്തെ അമര്‍പാലിനെ ഇവിടെ കണ്ടിട്ടില്ലെന്നും. അമര്‍പാലിനൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പൊലീസിനെ കണ്ടയുടന്‍ ഇവര്‍ കടന്നു കളഞ്ഞതായും പൊലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button