കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ കാർഷിക നയത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരം ആസൂത്രിതമെന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പ്രതിഷേധക്കാര്‍ക്കായി ലൈബ്രറിയും ടാറ്റൂ സ്റ്റാളുകളുമാണ് വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഓരോ ദിവസം കഴിയുമ്പോഴും കർഷകർക്കായുള്ള സംവിധാനങ്ങളും സൗകര്യങ്ങളും വിപുലമാവുകയാണ്.
Also Read: എല്ലാ കർഷകർക്കും കിസാൻ ക്രഡിറ്റ് കാർഡ്; കർഷകരോട് സംവദിച്ച് പ്രധാനമന്ത്രി
കർഷകരുടെ സമരം ആഡംബരമായ രീതിയിലേക്ക് പോകുന്നുവെന്ന ആരോപണം നിലനിൽക്കേയാണ് പുതിയ സംവിധാനങ്ങൾ. നേരത്തെ, പ്രതിഷേധക്കാര്‍ക്കായി ജിംനേഷ്യങ്ങളും മസാജ് പാര്‍ലറുകളും തുറന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ചിത്രത്തിന്റെ ആധികാരികതയെ പറ്റി പല വാർത്തകളുമുണ്ടായിരുന്നെങ്കിലും ഇത് കർഷകർക്കായി നിർമിച്ചതാണെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്.
സമരക്കാർക്ക് പിസയും ബിരിയാണിയും അടക്കമുള്ള വിഭവമായ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ലൈബ്രറിയും ടാറ്റൂ സ്റ്റാളുകളും. കർഷകർ സമരം ചെയ്യുന്നതിനടുത്തായി വിവിധ സ്ഥലങ്ങളിലായാണ് ഇതിനായുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. കാര്‍ഷിക നിയമത്തിനെതിരെ പോരാടുന്നവര്‍ കര്‍ഷകരല്ലെന്ന ആരോപണം കൂടുതല്‍ ശക്തമാക്കുന്ന രംഗങ്ങളാണ് പ്രതിഷേധത്തില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്.
Also Read: 15 വർഷം കാത്തിരുന്നു, കുട്ടികളുണ്ടായില്ല; കാളക്കുട്ടിയെ ദത്തെടുത്ത് കർഷകദമ്പതികൾ
കമ്യൂണിസ്റ്റ് ആശയങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ ലൈബ്രറിയാണ് സിംഘു അതിര്‍ത്തിയില്‍ ഉയര്‍ന്നത്. ചെഗുവേര അടക്കമുള്ള കമ്മ്യൂണിസ്റ്റ് നായകന്മാരെ കുറിച്ചുള്ള പുസ്തകങ്ങളും പത്രങ്ങളും ഇവിടെയുണ്ട്. 10 അംഗങ്ങൾ ഒരുമിച്ചിരുന്ന് സമകാലീന രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് സംവദിക്കാൻ സാധിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
ഖാലിസ്താന്‍ സംഘടനയായ ബബ്ബാര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ മുന്നണി സംഘടനയായ ഖല്‍സ എയ്ഡാണ് സിംഘു അതിര്‍ത്തിയില്‍ മസാജ് സെന്ററുകള്‍ സ്ഥാപിച്ചത്. ‘വേദന അനുഭവിക്കുന്ന നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ക്ക് വേണ്ടിയാണിത്’ എന്ന പേരിലാണ് മസാജിംഗ് സെന്റര്‍ ആരംഭിച്ചത്. ജിംനേഷ്യത്തില്‍ 300 കിലോ ഭാരം വരുന്ന ഡംബെല്ലുകളും സജ്ജീകരിച്ചിട്ടുണ്ട്.
Post Your Comments