Latest NewsKeralaNews

യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ കണ്ടെത്തി; ഞെട്ടിത്തരിച്ച് തലശേരി

രാ​ത്രി പ​ന്ത്ര​ണ്ടി​നു ശേ​ഷം ക​ഴു​ത്ത് മു​റി​ഞ്ഞ് ചോ​ര ഒ​ലി​ക്കു​ന്ന നി​ല​യി​ല്‍ അ​മി​ത്ത് സ​ഹാ​യം തേ​ടി പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ത​ല​ശേ​രി: അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തലശേരി ഗോ​പാ​ല്‍​പേ​ട്ട​യി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ല്‍ റെ​പ്പാ​യ കു​ട്ടി​മാ​ക്കൂ​ല്‍ ധ​ന്യ​യി​ല്‍ അ​മി​ത്തി (34)നെ​യാ​ണ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴു​ത്തി​ന്‍റെ ഞ​ര​മ്പു​ക​ള്‍ മു​റി​ഞ്ഞ​തി​നാ​ല്‍ യു​വാ​വി​നെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്ന ഇ​യാ​ള്‍ നി​ല​വി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

Read Also: ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം; മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശ്രീധരന്‍ പിളള

എന്നാൽ ഗോ​പാ​ല്‍​പേ​ട്ട​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന അ​മി​ത്തും മു​ഴ​പ്പി​ല​ങ്ങാ​ടു​ള്ള സു​ഹൃ​ത്തും ഉ​ള്‍​പ്പെ​ടെ മൂ​ന്നം​ഗ സം​ഘം ക​ഴി​ഞ്ഞ രാ​ത്രി ഗോ​പാ​ല്‍​പേ​ട്ട​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. രാ​ത്രി പ​ന്ത്ര​ണ്ടി​നു ശേ​ഷം ക​ഴു​ത്ത് മു​റി​ഞ്ഞ് ചോ​ര ഒ​ലി​ക്കു​ന്ന നി​ല​യി​ല്‍ അ​മി​ത്ത് സ​ഹാ​യം തേ​ടി പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​മി​ത്തി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button