തിരുവനന്തപുരം : തലസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ ‘നേമജപം’ . കോണ്‍ഗ്രസിനെതിരെ വിമര്‍നവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ അടക്കം നിരത്തിയാണ് മന്ത്രിയുടെ വിമര്‍ശനം. സ്വയം മെലിഞ്ഞ് ബി ജെ പിയെ പുഷ്ടിപ്പെടുത്തുന്ന യു ഡി എഫിന്റെ ത്യാഗസന്നദ്ധത തിരുവനന്തപുരം കോര്‍പ്പറേഷനിലാകെ പടരുകയാണെന്നും തോമസ് ഐസക്ക് വിമര്‍ശിക്കുന്നു. എം എല്‍ എ ആയ കോണ്‍ഗ്രസ് നേതാവിനാണത്രേ കച്ചവടത്തിന്റെ ചുക്കാനെന്നാണ് ധനമന്ത്രി പറയുന്നത്.
Read Also : മതേതരത്വം എന്തെന്നറിയാത്ത പുവര്‍ സില്ലി ഇന്ത്യന്‍സ് നിങ്ങള്‍ ചരിത്രം പഠിയ്ക്കൂ,
നാലക്കത്തില്‍ നിന്ന് മൂന്നിലേക്കും മൂന്നില്‍ നിന്ന് രണ്ടക്കത്തിലേക്കും ചുരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ബിജെപിയായി രൂപം മാറുകയാണ്. ഈ പ്രതിസന്ധിയെ സംഘടനാപരമായോ രാഷ്ട്രീയമായോ പ്രതിരോധിക്കാനോ അതിജീവിക്കാനോ കോണ്‍ഗ്രസിന് കഴിയുന്നില്ല. സംഘടനയും രാഷ്ട്രീയവും ബി ജെ പിയ്ക്ക് അടിയറ വച്ച കോണ്‍ഗ്രസിനെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നമുക്ക് കാണാനാവുകയെന്നും തോമസ് ഐസക്ക് വിമര്‍ശിക്കുന്നു.
Post Your Comments