Latest NewsKeralaNews

മതേതരത്വം എന്തെന്നറിയാത്ത പുവര്‍ സില്ലി ഇന്ത്യന്‍സ് നിങ്ങള്‍ ചരിത്രം പഠിയ്ക്കൂ,

ജയ് ശ്രീറാം ബാനറിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍

പാലക്കാട് : സംസ്ഥാനത്ത് ജയ് ശ്രീറാം എന്ന ബാനറാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. നഗരസഭയില്‍ ഭരണതുടര്‍ച്ച നേടി വിജയിച്ച ബി ജെ പിയുടെ ആഹ്‌ളാദ പ്രകടനവും തുടര്‍ന്ന് നഗരസഭയുടെ കെട്ടിടത്തില്‍ ജയ് ശ്രീറാം എന്നെഴുതിയ കൂറ്റന്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് പ്രവര്‍ത്തകര്‍ ജയം കൊണ്ടാടിയതുമാണ് വിവാദമായത്. നഗരസഭ കെട്ടിടത്തില്‍ ഇത്തരത്തില്‍ ഒരു ഫ്‌ളക്‌സ് പതിപ്പിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേര്‍ പരാതിയുമായി രംഗത്ത് വന്നതോടെ പൊലീസ് സംഭവത്തില്‍ കേസെടുത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും നഗരസഭാ മന്ദിരത്തില്‍ ഉയര്‍ത്തിയ ബാനറിന്റെ പേരില്‍ തര്‍ക്കം മുറുകുകയാണ്. ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍.

Read Also : സംസ്ഥാനത്ത് എല്‍ഡിഎഫിന് തന്നെ തുടര്‍ഭരണം, സൗജന്യ കിറ്റ് വിതരണം സംബന്ധിച്ചും നിര്‍ണായക തീരുമാനവുമായി സിപിഎം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീരാമന്റെയും ശിവാജിയുടെയും ചിത്രങ്ങള്‍ ഭരണഘടനയുടെ അസല്‍ രേഖയില്‍ ആലേഖനം ചെയ്തിട്ടുണ്ട് എന്ന് രാവിലത്തെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ അവരുടെ ചിത്രങ്ങള്‍ പതിക്കുന്ന പോസ്റ്ററുകള്‍ ഭരണഘടനാ വിരുദ്ധമാകുമോ എന്ന ആശയക്കുഴപ്പത്തെ കുറിച്ചും ഞാന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ആശയക്കുഴപ്പം വീണ്ടും കൂടി.

നമ്മുടെ കരസേനയിലെ ഏറ്റവും പഴക്കം ചെന്ന റൈഫിള്‍ റെജിമെന്റാണ് 1775ല്‍ സ്ഥാപിതമായ രാജ്പുത്താനാ റൈഫിള്‍സ്. എല്ലാ മതവിഭാഗങ്ങളും ഉള്ള അവരുടെ യുദ്ധകാഹളം എന്താണെന്നറിയാമോ? രാജാ രാമചന്ദ്ര കീ ജയ്! അതുപോലെ, കരസേനയിലെ ഏറ്റവും പഴക്കം ചെന്ന കാലാള്‍പ്പടയാണ് 1768ല്‍ സ്ഥാപിതമായ മറാഠാ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റ്. പല മതവിഭാഗങ്ങളിലും സംസ്ഥാനങ്ങളിലും ഉള്ള അവരുടെ യുദ്ധകാഹളമോ? ബോല്‍ ശ്രീ ഛത്രപതി ശിവാജി മഹാരാജ് കീ ജയ്! ശെടാ. മതേതരത്വം എന്തെന്നറിയാത്ത പുവര്‍ സില്ലി ഇന്ത്യന്‍സ്. ഇഷ്ടല്ലാ!

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button