Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

‘ഭ​ഗവാന്റെ നാമം മതേതരത്വത്തെ തകര്‍ക്കുന്നതാണോ? ശ്രീരാമനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല’

രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ രാജ്യത്ത് വിലപ്പോവില്ല.

പന്തളം: ജയ്ശ്രീരാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭ​ഗവാന്റെ നാമം മതേതരത്വത്തെ തകര്‍ക്കുന്നത് എങ്ങനെയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മാതൃകാ ഭരണാധികാരിയാണ് ശ്രീരാമന്‍. അദ്ദേഹം ഒരു മതത്തിനും എതിരല്ല. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ രാജ്യത്ത് വിലപ്പോവില്ല.

പാര്‍ലമെന്റിനകത്ത് ജയ്ശ്രീരാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങള്‍ മറക്കേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. പന്തളത്ത് ന​ഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികള്‍ക്കുള്ള അനുമോദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അധികാര വര്‍​ഗം ഭരണം മതതീവ്രവാദികളുടെ കയ്യിലേക്ക് കൊടുക്കുകയാണ്. പന്തളം ഒരു സൂചനയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു.

തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡ്, ചെങ്ങന്നൂര്‍ ദേവീക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി, കുളത്തൂപ്പുഴ, ആര്യങ്കാവും തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം, അമ്പലപ്പുഴ കരുമാടിക്കുട്ടന്‍, തിരുനക്കര തേവര്‍, ഏറ്റുമാനൂരപ്പന്‍, വൈക്കം മഹാദേവക്ഷേത്രം, പൂര്‍ണത്രയേശ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, കൊടുങ്ങല്ലൂര്‍, കൂടല്‍മാണിക്യം, വടക്കുംനാഥ ക്ഷേത്രം, നെന്‍മാറ ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, ശിവഗിരി,പെരുന്ന, അയ്യങ്കാളി സ്മൃതി മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ ബി.ജെ.പിയാണ് ജയിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

read also: ‘ജയ് ശ്രീറാം ബാനര്‍ വിവാദം; വലിയ പാതകമായി ചിത്രീകരിക്കുന്നത് ഖേദകരം’: രാഹുല്‍ ഈശ്വര്‍

കേരളത്തിന്റെ അധികാര വര്‍​ഗം ഭരണം മതതീവ്രവാദികളുടെ കയ്യിലേക്ക് കൊടുക്കുകയാണ്. കേരളത്തില്‍ ദേശീയവാദികളും ​ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 1200 സീറ്റില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും മതതീവ്രവാദികളും ഒന്നിച്ചു.

തലശ്ശേരിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സിപി.എം പല സ്ഥലത്തും കോണ്‍​ഗ്രസിന് വോട്ട് മറിച്ചു. 70 വോട്ടാണ് ഒരു വാര്‍ഡില്‍ എല്‍.ഡി.എഫിന് കിട്ടിയത്. തിരുവനന്തപുരത്ത് കോണ്‍​ഗ്രസ് വോട്ട് മറിച്ചു. ഇരുമുന്നണികളും ഒന്നിച്ചത് സ്വാ​ഗതാര്‍ഹമായ കാര്യമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button