പത്തനംതിട്ട : അയ്യൻ പിറന്ന മണ്ണിലെ ജയം പന്തളം ക്ഷേത്രത്തിൽ ആഘോഷിച്ച് ബിജെപി . എൽ ഡി എഫിനു കനത്ത തിരിച്ചടി നൽകി 33 വാർഡുകളുള്ള നഗരസഭയിൽ 18 വാർഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി നഗരസഭയുടെ ഭരണം പിടിച്ചെടുത്തിരുന്നു . ഇതിന്റെ ആഘോഷം പന്തളം ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത് .
18 പടികളുള്ള ശബരിമല ക്ഷേത്രത്തെ ഓർമ്മിപ്പിച്ചു 18 സ്ഥാനാർത്ഥികളുടെ വിജയവും സോഷ്യൽ മീഡിയയിൽ വൈറലാണ്. ശരണം വിളിച്ചെത്തിയ വിജയികൾക്കൊപ്പം ബിജെപി പ്രവർത്തകരുമുണ്ടായിരുന്നു . ശരണമന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ നിന്നുമാണ് സ്വീകരണയാത്ര ആരംഭിച്ചതും .2015ലെ തെരഞ്ഞെടുപ്പിൽ ഏഴിടത്ത് മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്.
read also: 5 വോട്ട് കിട്ടിയതിന് അസഭ്യം പറഞ്ഞ സ്ഥാനാര്‍ഥി സോഷ്യൽ മീഡിയയിൽ വൈറൽ, ഫാൻസ് ഗ്രൂപ്പും ആർമിയും
2015ൽ 14 സീറ്റുകൾ നേടി ഭരണം പിടിച്ച എൽഡിഎഫ് ഇത്തവണ ഒൻപത് സീറ്റുകളിലേക്ക് ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിക്കാണ് വിജയം. ശബരിമലയിൽ ആചാരലംഘനം നടത്താൻ കൂട്ടുനിന്നവർക്കെതിരെയുള്ള വിധിയെഴുത്താണ് പന്തളത്തുണ്ടായത്.
Post Your Comments