ലക്നൗ: യുപിയിൽ അഭിഭാഷകനായ ഫത്തേ മുഹമ്മദ് ഖാൻ വെടിയേറ്റു മരിച്ച നിലയിൽ. സ്വത്ത് തര്‍ക്കത്തിന് പിന്നിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. രാവിലെ തന്റെ കക്ഷിയെ കാണാൻ ഇറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായിരിക്കുന്നത്. വീടിന് സമീപമുള്ള റോഡിൽ വെച്ചാണ് അഭിഭാഷകൻ കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനയച്ചിരിക്കുകയാണെന്ന് ഗ്രെയിറ്റര്‍ നോയിഡ ഡിസിപി രാജേഷ് കുമാര്‍ സിങ് പറയുകയുണ്ടായി. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments