കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് സർക്കാരിന് യുഡിഎഫിനെ വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും കൈയ്യിലുണ്ടായിരുന്ന 360 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 96 മുനിസിപ്പല്‍ വാര്‍ഡുകളും നഷ്ടപ്പെട്ടതായി കണക്കുകൾ. അതേസമയം എന്‍ഡിഎയ്ക്കു മാത്രമാണ് ഇത്തവണ നില മെച്ചപ്പെടുത്താനായതെന്നും കണക്കുകളിൽ പറയുന്നു.
ഡിസംബര്‍ 17 വൈകിട്ട് നാല് മണി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ഇക്കുറി 10,116 സീറ്റുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. 2015ലേതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം 224 സീറ്റുകള്‍ . 2015ല്‍ 8847 സീറ്റു നേടിയ യുഡിഎഫിന് ഇക്കുറി 8021 ഇടത്തു മാത്രമാണു ജയിക്കാനായത്. നഷ്ടം 826 സീറ്റുകൾ. അതേസമയം 1244 സീറ്റുകളില്‍ ജയിച്ചിരുന്ന എന്‍ഡിഎ 1600 ആയി നില മെച്ചപ്പെടുത്തി. അധികമായി ലഭിച്ചത് 356 സീറ്റുകള്‍. 2015ല്‍ ഗ്രാമപഞ്ചായത്തിലുണ്ടായിരുന്ന 933 സീറ്റുകള്‍ 1182 ആയി ഉയര്‍ന്നു. ബ്ലോക്കില്‍ 16 സീറ്റും മുനിസിപ്പാലിറ്റിയില്‍ 84 സീറ്റും കോര്‍പറേഷനില്‍ എട്ട് സീറ്റും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അതേസമയം ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് കുറയുകയും ചെയ്തു.
അതേസമയം മൂന്നു മുന്നണികളിൽ ഉൾപ്പെടാത്തവരും ഇക്കുറി നേട്ടമുണ്ടാക്കി. 2015 ല്‍ മറ്റുള്ളവർ 1078 സീറ്റുകൾ നേടിയത് ഇത്തവണ 1620 ആയി ഗ്രാമപഞ്ചായത്തില്‍ വര്‍ധിച്ചു. മുനിസിപ്പാലിറ്റിയില്‍ 156 സീറ്റുകളും കോര്‍പറേഷനില്‍ മൂന്നു സീറ്റുകളും മറ്റുള്ള കക്ഷികളും പാർട്ടികളും സ്വതന്ത്രരുമാണ് കയ്യടക്കിയത്. ജില്ലാ പഞ്ചായത്തിലും രണ്ട് ഡിവിഷനുകൾ അധികമായി നേടി. എന്നാൽ ബ്ലോക്കിൽ മുൻ തിരഞ്ഞെടുപ്പിനേക്കാള്‍ മറ്റുള്ളവർക്ക് നാല് സീറ്റ് കുറഞ്ഞു.
Post Your Comments