Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ശബ്ദത്തിൽ കുരുങ്ങി സിപിഎം; ബാലറ്റിലൂടെ മറുപടി നൽകി ജനങ്ങൾ

ശബ്ദരേഖ വിവാദം പാർട്ടിയുടെ ശോഭ കെടുത്തിയതായി ആരോപിച്ച് വരും ദിവസങ്ങളിൽ ഈ ശബ്ദരേഖാ വിവാദം ഉയർത്തി കൊണ്ടുവരാനാണ് ചില നേതാക്കളുടെ തീരുമാനം.

അടൂർ: സിപിഎം സ്ഥാനാർത്ഥിക്ക് വിനയായി ശബ്ദരേഖ. വിമതയ്ക്കനുകൂലമായി ലോക്കൽ കമ്മിറ്റിയംഗത്തിന്‍റെ പേരിൽ പുറത്തു വന്ന ശബ്ദരേഖ വിവാദത്തിൽപ്പെട്ട സ്ഥാനാർഥിക്ക് ദയനീയ പരാജയം .ഏറത്ത് പഞ്ചായത്തിലെ എട്ടാം വാർഡിൽ സിപിഎം സ്ഥാനാർഥിയും പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ റ്റി.ഡി സജിയാണ് പരാജയപ്പെട്ടത്. ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഡി.രാജീവ് 431 വോട്ട് നേടി വിജയിച്ചു. ബിജെപിയിലെ സജി മഹർഷിക്കാവ് 242 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ഈ വാർഡിൽ സിപിഐ (എം) സിറ്റിംഗ് മെംബറായിരുന്ന സരസ്വതി സ്വതന്ത്രയായി മത്സരിച്ച് 135 വോട്ട് നേടി.

Read Also: പൂജ്യം വോട്ടില്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച്‌ വിജയരഥത്തില്‍ ഊരുചുറ്റിക്കുന്നു: ഡോ. ആസാദ്

എന്നാൽ എൽഡിഎഫ് വിമതയായി മത്സരിച്ച സരസ്വതിയുമായി ഏറത്ത് ലോക്കൽ കമ്മിറ്റിയംഗവും ഒമ്പതാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ഡി.ജയകുമാർ സംസാരിക്കുന്നതായുള്ള സംഭാഷണമാണ് പുറത്തു വന്നത്. സജി മത്സരിക്കുന്ന വാർഡിൽ സ്വതന്ത്രയായി മത്സരിക്കാൻ പ്രേരിപ്പിക്കുകയും എല്ലാ സഹായവും ചെയ്യാമെന്ന് ലോക്കൽ സെക്രട്ടറി ഉറപ്പുനൽകുകയും ചെയ്യുന്നതരത്തിലാണ് ശബ്ദരേഖ.

അതേസമയം കഴിഞ്ഞ തവണ സരസ്വതി സിപിഎമ്മിന്‍റെ എട്ടാം വാർഡിലെ പഞ്ചായത്തംഗമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ ഡി. ജയകുമാർ ഒമ്പതാം വാർഡിൽ നിന്നും 545 വോട്ട് നേടി വിജയിച്ചു . ശബ്ദരേഖ വിവാദം പാർട്ടിയുടെ ശോഭ കെടുത്തിയതായി ആരോപിച്ച് വരും ദിവസങ്ങളിൽ ഈ ശബ്ദരേഖാ വിവാദം ഉയർത്തി കൊണ്ടുവരാനാണ് ചില നേതാക്കളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button