ജമ്മുകശ്മീര്‍ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിയെന്ന് സമ്മതിച്ച് കശ്മീര്‍ ജനത, രാജ്യമൊട്ടാകെ ഉയര്‍ന്ന പ്രതിഷേധം കേന്ദ്രത്തെ മറിച്ചിടാനെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 2020 ഓഗസ്റ്റ് 5 ന് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍ക്കുന്ന ആര്‍ട്ടിക്കിള്‍ 2019 ആഗസ്റ്റ് 5നാണ് പാര്‍ലെമെന്റ് റദ്ദാക്കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ജമ്മു കശ്മീരില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചതെന്ന് കശ്മീര്‍ ജനത വ്യക്തമാക്കുന്നു.
Read Also : നേത്യത്വമാറ്റം ആവശ്യപ്പെട്ട 23 കോൺഗ്രസ് നേതാക്കളുമായി ചർച്ചക്കൊരുങ്ങി സോണിയ ഗാന്ധി
കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം തീവ്രവാദ സംഭവങ്ങളുടെ എണ്ണം 36 ശതമാനം കുറഞ്ഞുവെന്ന് കേന്ദ്ര മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 ജനുവരി മുതല്‍ ജൂലൈ 15 വരെ 188 തീവ്രവാദ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ വെറും 120 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019 ജനുവരി മുതല്‍ ജൂലൈ വരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 126 ആണ്, അതേസമയം ഈ വര്‍ഷം ഇതേ കാലയളവില്‍ 136 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഗ്രനേഡ് ആക്രമണത്തിന്റെ എണ്ണം 51 ആയിരുന്നു, ഈ വര്‍ഷം ഇത് 21 ആയി കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 75 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍ ഈ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അത് 35 സൈനികരാണ്. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ എണ്ണം കഴിഞ്ഞ വര്‍ഷം ആറ് ആയിരുന്നു. എന്നാല്‍ 2020 ജനുവരി മുതല്‍ ജൂലൈ 15 വരെ ഒറ്റൊരു ആക്രമണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments