മുംബയ്: വിമാനത്തിൽ മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ ഇളവ് നൽകാൻ ഒരുങ്ങുന്നു. അമ്പത് ശതമാനം ഇളവാണ് നൽകാനായി ഒരുങ്ങിയിരിക്കുന്നത്. എയർ ഇന്ത്യയുടേതാണ് ഈ പ്രഖ്യാപനം. ആഭ്യന്തര സർവീസുകൾക്ക് മാത്രമാണിത് ബാധകം. 60 വയസ് പൂർത്തിയായവർക്കാണ് ഇളവ് നൽകുന്നത്.
ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുളള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ പറയുകയുണ്ടായി. വയസ് രേഖപ്പെടത്തിയിട്ടുളള തിരിച്ചറിയൽ കാർഡ് ഇതിനായി കൈയിൽ കരുതണം. വോട്ടേഴ്‌സ് ഐ ഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുളള സീനിയർ സിറ്റിസൺ ഐ ഡി കാർഡ് എന്നിവ ഇതിനായി പരിഗണിക്കുന്നതാണ്. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം.
Post Your Comments