Latest NewsNewsInternational

ഏറ്റവും കൂടുതല്‍ ട്വിറ്റ് ചെയ്യുന്ന പ്രമുഖരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും

വാഷിങ്ടന്‍: ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ സന്ദേശമയക്കുന്ന ലോകത്തിന്റെ പ്രമുഖരായ 10 പേരുടെ പട്ടികയില്‍ അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഉള്‍പ്പെടുന്നതായി മൈക്രോ ബ്ലോഗിങ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം : എൽ ഡി എഫിനും യു ഡി എഫിനും കനത്ത നഷ്ടം ; നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം

2020 അവസാനിക്കുന്ന റിവ്യുവില്‍ ആദ്യമായാണ് ആദ്യ പത്തുപേരില്‍ ഒരു വനിത ഉള്‍പ്പെടുന്നത്. പത്തു പേരില്‍ ഒന്നാം സ്ഥാനം ഡൊണാള്‍ഡ് ട്രംപും രണ്ടാം സ്ഥാനം ജോ ബൈഡനും കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി 7-ാം സ്ഥാനത്താണ്. കമല ഹാരിസ് 10-ാം സ്ഥാനത്തും.

2020 ല്‍ ഏകദേശം 700 മില്യന്‍ ട്വീറ്റര്‍ സന്ദേശമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക നേതാക്കള്‍ അയച്ചിരിക്കുന്നത്. ഇതില്‍ ട്രംപും ബൈഡനും ഒബാമയും ഹാരിസും മോദിയും ഉള്‍പ്പെടുന്നു.

കോവിഡ് 19 ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ്. രണ്ടാമത് ബ്ലാക്ക് ലൈവ് മാറ്ററാണ്. ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണത്തിനു ശേഷമാണ് ഇതു കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

400 മില്യണ്‍ തവണയാണ് ഹാഷ് ടാഗ് ട്വിറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ബാസ്കറ്റ് ബോള്‍ ഇതിഹാസം, കോമ്ബ് ബ്രയാന്റ് മരിക്കുന്നതിനു മുന്‍പയച്ച ട്വിറ്റര്‍ സന്ദേശങ്ങള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button