KeralaLatest News

പന്തളവും ശബരിമലയും മാത്രമല്ല ചെമ്പഴന്തിയും ശിവഗിരിയും ബിജെപിക്ക് ഒപ്പം

പെരുനാട് പഞ്ചായത്തിലെ 9-ാം വാര്‍ഡായ ഇവിടെ ബിജെപിയുടെ മഞ്ജു പ്രമോദ് 91 വോട്ടുകള്‍ക്കാണ് സിപിഎമ്മില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുത്തത്.

തിരുവനന്തപുരം: ശബരിമല ശ്രീ അയ്യപ്പന്റെ ജന്മസ്ഥലമായ പന്തളവും ക്ഷേത്ര ഭൂമിയായ ശബരിമലയും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കാവലിരുന്നവര്‍ക്ക് ലഭിച്ച വിജയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു. പിന്നാലെ കേരളത്തിലെ നവോത്ഥാനത്തിന്റെ ആചാര്യ സ്ഥാനീയന്‍ ശ്രീനാരായണ ഗുരുവിന്റെ ജന്മദേശത്തും സമാധിസ്ഥലത്തും താമരയാണ് വിരിഞ്ഞത്.

തിരുവനന്തപുരം നഗരസഭയില്‍ പെട്ട ചെന്തഴന്തിയില്‍ ബിജെപിയുടെ ചെമ്പഴന്തി ഉദയന്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. സിപിഎം മൂന്നാം സ്ഥാനത്തായി. വര്‍ക്കല നഗരസഭയില്‍ പെട്ട ശിവഗിരി വാര്‍ഡില്‍ ബിജെപിയുടെ രാഖി 220 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് 190 വോട്ടുമാത്രമാണ് കിട്ടിയത്. അതേസമയം പന്തളത്തു ഭൂരിപക്ഷത്തേക്കാള്‍ 30 വോട്ട് കുറവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴുസീറ്റില്‍ നിന്ന് 18 ലേക്ക് കുതിപ്പു നടത്തിയാണ് അയ്യപ്പന്റെ ജന്മദേശമായ പന്തളം നഗരസഭയുടെ അധികാരം ബിജെപി സ്വന്തമാക്കിയത്.

18 പടിയെ ഓർമ്മിപ്പിക്കുന്നതാണ് 18 വാർഡിലെ വിജയം എന്നാണ് ഇവരുടെ പക്ഷം .പാലക്കാടിനു ശേഷം ബിജെപി അധികാരം പിടിക്കുന്ന നഗരസഭയായി പന്തളം മാറി. ശബരിമല ക്ഷേത്രവും പമ്പയും ഉള്‍പ്പെടുന്ന വാര്‍ഡിലും ബിജെപിക്കാണ് ജയം. പെരുനാട് പഞ്ചായത്തിലെ 9-ാം വാര്‍ഡായ ഇവിടെ ബിജെപിയുടെ മഞ്ജു പ്രമോദ് 91 വോട്ടുകള്‍ക്കാണ് സിപിഎമ്മില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുത്തത്.

read  also: കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനെ അച്ഛന്‍ മരിക്കുന്നത് വരെ മർദ്ദിച്ചു : ശേഷം ചെയ്തത്

കാനന ക്ഷേത്രങ്ങളായ അച്ചന്‍കോവില്‍, കുളത്തൂപ്പുഴ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പഞ്ചായത്തില്‍ ഒരുസീറ്റുമില്ലാതിരുന്ന ബിജെപി 5 സീറ്റുകളുമായി കരുത്ത് തെളിയിക്കുകയും ചെയ്തു.കുളത്തൂപ്പുഴ അമ്പലം വാര്‍ഡില്‍ 187 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ജയകൃഷ്ണന്‍ വിജയിച്ചപ്പോള്‍ അച്ചന്‍കോവില്‍ അമ്പലം വാര്‍ഡില്‍ വിഷ്ണു. വി.എസ്. എട്ട് വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button