Latest NewsIndia

സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വീട്ടമ്മയെ നിര്‍ബന്ധിച്ച്‌ ഭര്‍ത്താവ്

ഇത് ആവശ്യപ്പട്ട് ഭര്‍ത്താവ് തന്നെ മാനസികവും ശാരീകവുമായി പീഡിപ്പിക്കുന്നതായും യുവതി പറയുന്നു.

അഹമ്മദാബാദ്: ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന (wife-swapping) രീതി പിന്തുടര്‍ന്ന് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി 40കാരി. ഇത് ആവശ്യപ്പട്ട് ഭര്‍ത്താവ് തന്നെ മാനസികവും ശാരീകവുമായി പീഡിപ്പിക്കുന്നതായും യുവതി പറയുന്നു. 2004ലായിരുന്നു ഇരുവരുടെയും വിവാഹം.

ഇവര്‍ക്ക് പതിനൊന്ന് വയസുള്ള ഒരു മകനുമുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവിന് മറ്റ് രണ്ട് സ്ത്രീകളുമായി വിവാഹേതര ബന്ധമുള്ളതായി യുവതി കണ്ടെത്തി.ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

read also: നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും എതിരെ 100 മില്യൺ ഡോളറിന്റെ കേസ്: യുഎസ് കോടതിയുടെ തീരുമാനം ഇങ്ങനെ

അഹമ്മദാബാദിലെ ധനികര്‍ താമസിക്കുന്ന ഒരു സൊസൈറ്റിയിലെ താമസക്കാരിയായ യുവതിയാണ് മഹിള വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹേതരബന്ധങ്ങളെക്കുറിച്ച്‌ വീട്ടിലറിഞ്ഞപ്പോള്‍ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ഭര്‍ത്താവ് വാക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ ബന്ധങ്ങള്‍ വീണ്ടും തുടര്‍ന്നുവെന്നും യുവതി ആരോപിച്ചു.

ഭാര്യാ കെെമാറ്റത്തിനായി സുഹ‌ൃത്തുമൊത്ത് ശാരീരിക ബന്ധത്തിന് ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button