തിരുവനന്തപുരം: ഈ വിജയം ജനങ്ങളുടേത്, ഇനിയും നാം ഒന്നായി തുടരണം, വിജയത്തില്‍ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷം നേടിയ വിജയം ജനങ്ങളുടേതാണെന്നും നാം ഒന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. നാടിനെ സ്നേഹിക്കുന്നവര്‍ നല്കിയ മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും ഇതോടെ കുത്തിത്തിരിപ്പുകള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ആറ് മണിക്കുള്ള വാര്‍ത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read Also : കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ നാട്ടിലും തകർപ്പൻ വിജയവുമായി ബിജെപി
ഇക്കുറി ഇടതുപക്ഷം 108 ബ്ലോക്കുകളില്‍ വിജയം നേടി.ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്ത് വിജയം നേടാനായി. 514 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈയുണ്ട്. കഴിഞ്ഞവര്‍ഷം ജയം 98 ബ്ലോക്കുകളില്‍ ആയിരുന്നു. 015നെക്കാള്‍ വലിയ മുന്നേറ്റമാണ് നിലവില്‍. 2015ല്‍ 48 മുനിസിപ്പാലിറ്റികളില്‍ വിജയം നേടി. ഇക്കുറി മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ മാത്രം 35 ആയി കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമാണ് ജനവിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണമുന്നണി വിജയം നേടുന്നത് പതിവുള്ള കാര്യമല്ലെന്നും ഇക്കുറി അതിന് മാറ്റം വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുമുന്നണി ജയം നേടിയത് അവിശുദ്ധ കൂട്ടുകെട്ടുകളുടെ സഹായമില്ലായതെയാണ്. അപവാദ പ്രചരണങ്ങളിലൂടെ ചില മാധ്യമങ്ങളും സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തി പ്രാപിച്ചു. സര്‍ക്കാരിനെ ഇകഴ്ത്തികാണിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആയിരുന്നു ഇത്. അതേസമയം ജനങ്ങള്‍ ആഗ്രഹിച്ചത് ഭരണത്തുടര്‍ച്ചയാണ്. കുപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കിയത് വലിയ മുന്നേറ്റവും വന്‍ പിന്തുണയുമാണ്. ജനക്ഷേമ പദ്ധതികള്‍ക്കുള്ള പിന്തുണയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments