തിരുവനന്തപുരം : പ്രതിപക്ഷം സംഘടിതമായി നടത്തിയ നുണ പ്രചാരണങ്ങൾക്ക് തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഉചിതമായ മറുപടി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : നടി അനുശ്രീ വോട്ടുചോദിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മൂന്നാം സ്ഥാനത്തോടെ ദയനീയ പരാജയം
2015 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച നേട്ടമാണ് ഇടതു മുന്നണിയ്ക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതം സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ 11 ജില്ലാ പഞ്ചായത്തിലാണ് ഇപ്പോൾ എൽഡിഎഫിന് മേൽക്കോയ്മയുള്ളത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും സമാന നേട്ടം എൽഡിഎഫിന് സ്വന്തമാക്കാൻ സാധിച്ചു. സംശുദ്ധമായ രീതിയിൽ മുൻപോട്ട് പോയതിനാലാണ് ഈ നേട്ടമെന്നും പിണറായി പറഞ്ഞു
യുഡിഎഫ് പതിയെ കേരള രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. വലിയ ആധിപത്യം ഉണ്ടായിരുന്ന മേഖലകളിൽ പോലും യുഡിഎഫിന് കനത്ത പരാജയം ഉണ്ടായി. ഇതിനർത്ഥം യുഡിഎഫിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസ്യത തകർന്നു എന്നതാണ്. യുഡിഎഫിന് ജനങ്ങൾ നൽകിയ ശിക്ഷയാണ് തെരഞ്ഞെടുപ്പിലെ ഈ തിരിച്ചടിയെന്നും പിണറായി വ്യക്തമാക്കി.
Post Your Comments