ലാഹോര്‍ : സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുന്നവരെ രാസ ഷണ്ഡീകരണം വഴി നപുംസകങ്ങളാക്കുന്ന ഓര്‍ഡിനന്‍സില്‍ പാക്കിസ്ഥാന് രാഷ്ട്രപതി ഒപ്പുവച്ചു. ഈ നിയമത്തെ ആധാരമാക്കി ഷണ്ഡീകരിക്കാനുള്ള ബലാല്ക്കാരികളായ കുറ്റവാളികളുടെ ഒരു ദേശീയ രജിസ്റ്റര്‍ തയ്യറാക്കാനും ഇരയാകപ്പെട്ടവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഈ പുതിയ നിയമപ്രകാരം ഇനിമുതല്‍ ബലാല്‍സംഗക്കേസുകള്‍ വിചാരംചെയ്യപ്പെടാനായി രാജ്യമൊട്ടാകെ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കപ്പെടുകയും അവ 4 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുകയും ചെയ്യേണ്ടതാണ്.
ഈ നിയമം കൊണ്ടുവരാനുള്ള പ്രധാന കാരണം കഴിഞ്ഞവര്‍ഷം ലാഹോറില്‍ നടന്ന ഒരു യുവതിയുടെ കൂട്ടബലാല്‍സംഗമാണ്. രാത്രിയില്‍ തന്റെ രണ്ടു മക്കള്‍ക്കൊപ്പം ഹൈവേയിലൂടെ നടന്നുപോയ യുവതി അവരുടെ മക്കളുടെ മുന്നില്‍വച്ച് കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം പാക്കിസ്ഥാനില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. അതേത്തുടര്‍ന്നുണ്ടായ ജനരോഷത്തിന്റെ പ്രതിഫലനമാണ് ഇത്തരത്തി ലൊരു കടുത്ത നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
Post Your Comments