![](/wp-content/uploads/2020/09/covid-death-1.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 54 ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. കണ്ണൂർ 10, തിരുവനന്തപുരം, എറണാകുളം 9 വീതം, വയനാട് 5, തൃശൂർ, പാലക്കാട് 4 വീതം, കോഴിക്കോട്, കാസർഗോഡ് 3 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 2 വീതം, കൊല്ലം 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,18,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയക്കുകയുണ്ടായി.
Post Your Comments