മസ്‌കറ്റ്: ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട കുമ്പഴ മൈലാടുപാറ നിരവത്ത് പുതുവേലില്‍ മുരളീധരന്‍ നായരാണ് (59) ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റിലെ മബേലയില്‍ മരിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാട്ടിലേക്ക് അയക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായി സുഹൃത്തുക്കള്‍ പറയുകയുണ്ടായി.
Post Your Comments