തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. കോവിഡ് കാലത്തും രേഖപ്പെടുത്തിയ മികച്ച പോളിംഗിനെ (76.04) എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
Read Also : കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലേക്ക്
രാവിലെ 8 മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 8.15ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. 2,11,846 തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഫലം 11 മണിയോടെ ലഭ്യമാകും.
സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂര്‍ 20, കാസര്‍ഗോഡ് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 6 കോര്‍പ്പറേഷനുകള്‍, 81 നഗരസഭകള്‍ എന്നിവിടങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 24,583 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്.
Post Your Comments