ബെംഗളൂരു : കര്‍ണാടകയിലെ സര്‍വ്വേയില്‍ പങ്കെടുത്ത 18നും 49നും ഇടയില്‍ പ്രായമുള്ള 44 ശതമാനം സ്ത്രീകളും തങ്ങളുടെ ജീവിതത്തില്‍ ഭര്‍തൃഗൃഹങ്ങളില്‍ പീഡനം (ശാരീരികവും / ലൈംഗികവും) അനുഭവിച്ചതായി ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ-5 (എന്‍എഫ്എച്ച്എസ്) (2019-20) ഡാറ്റയിലൂടെ വെളിപ്പെടുത്തി. ഇതോടെ,സര്‍വ്വേയില്‍ പങ്കെടുത്ത 17 സംസ്ഥാനങ്ങളുടെയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ കര്‍ണാടക ഒന്നാമതായി.
സര്‍വ്വേയുടെ വസ്തുതാ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ ചൊവ്വാഴ്ച പുറത്തു വിട്ടിരുന്നു. 40 ശതമാനത്തോടെ ഇത്തരം കേസുകളില്‍ രണ്ടാം സ്ഥാനത്താണ് ബീഹാര്‍. മണിപ്പൂര്‍ (39. 6 ശതമാനം), തെലങ്കാന (36.9 ശതമാനം), അസം (32 ശതമാനം), ആന്ധ്രാപ്രദേശ് (30 ശതമാനം) തൊട്ടു പിന്നിലുണ്ട്.
എന്‍എഫ്എച്ച്എസ്- 4 (2015-16) ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍, കര്‍ണാടകയിലും ആസാമിലും 2019-20ല്‍ നടന്ന അതിക്രമങ്ങള്‍ യഥാക്രമം 20.6 ശതമാനവും 24.5 ശതമാനവും വര്‍ദ്ധിച്ചു. എന്നിരുന്നാലും, മണിപ്പൂര്‍, ബീഹാര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2015-16 മുതല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments