ന്യൂഡൽഹി : ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കൊവിഡ് ചികിത്സയ്ക്കായി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് മരുന്ന് നല്‍കാമെന്ന് സുപ്രിംകോടതി.
Read Also : തിരിച്ചുവരവിനായി ബി സി സി ഐയുടെ അനുമതി കാത്ത് യുവരാജ് സിംഗ്
ജസ്റ്റിസ് അശോക് ഭൂഷന്, ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 6ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം കൊവിഡ് ചികിത്സയെന്ന് കോടതി പ്രത്യേകം പറഞ്ഞു.
കൊവിഡ് പ്രതിരോധം, രോഗലക്ഷണങ്ങളുടെ ചികിത്സ എന്നിവയ്ക്ക് ഹോമിയോപ്പതി ഉപയോഗിക്കുന്നതിന് ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂണലി ക്വാളിഫൈഡ് ഡോക്ടര്‍മാര്‍ക്ക് മാത്രമേ മരുന്ന് കുറിച്ച് നല്കാന് അനുവാദമുള്ളു.
Post Your Comments