
ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി കേന്ദ്രസർക്കാർ .ഇതിന്റെ ഫലമായി ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷം (94,22,636)കടന്നു. 95.12 ശതമാനമാണ് രോഗമുക്തി നിരക്ക്. ഉയര്‍ന്ന കേസ് ലോഡ് ഉള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുകളില്‍ ഒന്നാണ് ഇത്.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ : രാവിലെ 8.15ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,477 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇന്ന് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3.4 ലക്ഷത്തില്‍ താഴെയെത്തി. 3,39,820 ആളുകളാണ് വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.43 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്.
പുതുതായി രോഗമുക്തി നേടിയവരില്‍ 74.24 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 4610 പേര്‍ രോഗമുക്തി നേടിയ മഹാരാഷ്ട്രയില്‍ ആണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രി വിട്ടത്. കേരളത്തില്‍ 4481 പേരും പശ്ചിമബംഗാളില്‍ 2980 പേരും രോഗമുക്തി നേടി.
Post Your Comments