പാലക്കാട് : മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചാണ് പാലക്കാട് ബിജെപി വിജയം നേടിയതെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ. അധികാരവും പണവും ഒഴുക്കി ബിജെപി ഭരണം പിടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ജനാധിപത്യത്തിന് ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കോൺഗ്രസിസ് വോട്ട് കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂർ നഗരസഭയിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കും. പട്ടാമ്പിയിൽ വിമതരെ കൂട്ടിയുള്ള ഭരണത്തിന് യുഡിഎഫ് തയ്യാറല്ല. കച്ചവട കൂട്ടുകെട്ടിന് കോൺഗ്രസ് ഇല്ല. പട്ടാമ്പിയിലെ ജനവിധി കോൺഗ്രസിനെതിരായി. ജനവിധി മാനിക്കുന്നുവെന്നും ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments