പാലക്കാട് : പാലക്കാട് നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി . പാലക്കാട് നഗരസഭയിൽ കഴിഞ്ഞ തവണയാണ് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലേറുകയായിരുന്നു.
read also: പാലക്കാട് നഗരസഭയിൽ ബിജെപിക്ക് മുന്നേറ്റം
47 സീറ്റുകളിലെ ഫലം എണ്ണിയപ്പോള്‍ 28 സീറ്റുകളില്‍ ബിജെപി വെന്നിക്കൊടി പാറിച്ചു. 52 വാര്‍ഡുകളില്‍ 50 വാര്‍ഡുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ തറപറ്റിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ വിജയം.
13 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ ആറു സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. സിപിഎം ദയനീയ പരാജയമാണ് പല വാര്‍ഡുകളില്‍ ഏറ്റുവാങ്ങിയത്.
നഗരത്തില്‍ തുടങ്ങിവച്ച വികസനം പൂര്‍ത്തിയാക്കാന്‍ ഭരണത്തുടര്‍ച്ചയിലൂടെ കഴിയൂമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞു. ബിജെപിക്ക് മാത്രമേ വികസനം കൊണ്ടുവരാന്‍ കഴിയൂ എന്ന് കേന്ദ്രസര്‍ക്കാരും പാലക്കാട് നഗരസഭയും തെളിയിച്ചിരിക്കുകയാണ്.
Post Your Comments