പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട മത്സരങ്ങളിലൊന്നാണ് പാലക്കാട് നഗരസഭയിലേത്. എന്ത് വിലകൊടുത്തും നഗരസഭയിൽ നിന്ന് ബിജെപിയെ പുറത്താക്കും എന്നായിരുന്നു എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചത്. എന്നാൽ ഇരുമുന്നണികളുടേയും പ്രതീക്ഷകളെ ഇല്ലാതാക്കി നഗരസഭ ഭരണം ബിജെപി നേടിയിരിക്കുകയാണ്.
കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബിജെപി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് ഭരണം പിടിച്ചത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം അരക്കിട്ടുറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബിജെപി ജയിച്ചത്.
അതേസമയം പാലക്കാട് നഗരസഭ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ പ്രതികരിച്ചു. ഇതുവരെ പാലക്കാട് ജില്ലയിൽ ജയിക്കാത്ത സ്ഥലങ്ങളിൽ പോലും ബിജെപിക്ക് വിജയിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയുടെ ഗുജറാത്താണെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.
Post Your Comments