തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരാജയം. പൊതുവെ എൻഡിഎ യ്ക്ക് മുൻതൂക്കമുള്ള തൃശൂർ കോർപ്പറേഷനിൽ ബിജെപിയുടെ സ്ഥാനാർഥി തോറ്റത് തിരിച്ചടിയാണ്.
അതെ സമയം പാലക്കാട് നഗരസഭ മൂന്നാം റൗണ്ടിലും ബി ജെ പി . 24 വാര്‍ഡുകള്‍ പൂര്‍ത്തിയാപ്പോള്‍ 12 ബി ജെ പി, 7 UDF, 3 LDF, 1 വെല്‍ഫെയര്‍ പാര്‍ട്ടി, 1 കോണ്‍ഗ്രസ് വിമതന്‍. ഏറാമലയില്‍ ജനകീയ മുന്നണി ഭരണം ഉറപ്പിച്ചു . ജനകീയ മുന്നണി 10.എല്‍ ഡി എഫ് 5. ആകെ വാര്‍ഡ് 19. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും നേര്‍ക്കുനേര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആണ് .
read also: കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർത്ഥി തോറ്റു; എൻഡിഎയ്ക്ക് നേട്ടം
ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടതു മുന്നണിയുടെ തരംഗം പ്രതിഫലിക്കുമ്പോള്‍ തന്നെ മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍ഡിഎയും മികച്ച മുന്നേറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തുന്നത്.
Post Your Comments