KeralaLatest NewsNews

സി.പി.എം വ്യാപക അക്രമത്തിന് കോപ്പു കൂട്ടുന്നു: ബിജെപി

തെരെഞ്ഞെടുപ്പിൽ തോറ്റാല്‍ എതിരാളികളെ ശാരീരികമായി ആക്രമിച്ച്‌ ഭയപ്പെടുത്തുന്നത് സി.പി.എമ്മിന്റെ പതിവ് രീതിയാണ്.

തൃശൂര്‍: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വലിയ തിരിച്ചടി നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സി.പി.എം വ്യാപക അക്രമത്തിന് കോപ്പുകൂട്ടുന്നതായി വിവരമുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാര്‍ പറഞ്ഞു. തെരെഞ്ഞെടുപ്പിൽ തോറ്റാല്‍ എതിരാളികളെ ശാരീരികമായി ആക്രമിച്ച്‌ ഭയപ്പെടുത്തുന്നത് സി.പി.എമ്മിന്റെ പതിവ് രീതിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനും അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാനും അക്രമത്തിലേക്ക് വഴിതിരിച്ച്‌ വിടാനും സി.പി.എം ശ്രമിക്കും.

Read Also: 3 ജില്ലകളിൽ നിരോധനാജ്ഞ; പ്രകടനങ്ങൾക്കും സമ്മേളനങ്ങൾക്കും വിട

എന്നാൽ 2016 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം ജില്ലയില്‍ വ്യാപകഅക്രമം അഴിച്ചുവിടുകയും കൈപ്പമംഗലത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രമോദ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്നുണ്ടായതുപോലെ അധികാരത്തിന്റെ തണലില്‍ രാഷ്ടീയ പ്രതിയോഗികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് തടയാന്‍ പൊലീസും ജില്ലാഭരണകൂടവും നടപടി സ്വീകരിക്കണം. പ്രകോപനം ഉണ്ടായാലും അതില്‍പെടാതെ സംയമനം പാലിക്കാനാണ് എന്‍.ഡി.എ തീരുമാനം. ജില്ലയില്‍ എന്‍.ഡി.എ വന്‍വിജയം നേടുന്ന സാഹചര്യത്തിലും ആഹ്ലാദം അതിര് വിടരുതെന്നും എതിര്‍കക്ഷി പ്രവര്‍ത്തകരെ സ്നേഹത്തോടെ സമീപിക്കണമെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അഡ്വ. കെ.കെ അനീഷ്‌കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button