COVID 19KeralaLatest NewsNews

വിവിധ ജില്ലകളിലായി 2,99,057 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2,99,057 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,919 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,138 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1678 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് 6185 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയത്. 5295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button