കടലിനാല്‍ ചുറ്റപ്പെട്ട ഒരു വിദൂര ദ്വീപിലെ മനോഹരമായ ഒരു വീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്’ എന്നാണ് ഈ വീട് അറിയപ്പെടുന്നത്. നിങ്ങള്‍ ഏകാന്തത ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഈ വീട് തീര്‍ച്ചയായും നിങ്ങളെ ആകര്‍ഷിച്ചേക്കും.
പകര്‍ച്ചവ്യാധി സമയത്ത് താമസിക്കാന്‍ പറ്റിയ സ്ഥലമാണിതെന്ന് നിരവധി ആളുകള്‍ ഈ വീടിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നുണ്ട്. വീട്ടില്‍ താമസിക്കുകയാണെങ്കില്‍ ഏകാന്തതയോട് മല്ലിടേണ്ടി വരുമെന്നും പലരും പറയുന്നു. ഒരു സോംബി അപ്പോക്കലിപ്‌സ് ഉണ്ടായാല്‍ രക്ഷപ്പെടാനായി ഒരു കോടീശ്വരന്‍ നിര്‍മ്മിച്ച വീടാണ് ഇതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, വീട് നിലവിലില്ലെന്നും ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നും ചിലര്‍ അവകാശപ്പെടുന്നു.
എന്നാല്‍, ഐസ്ലാന്‍ഡിന്റെ ഒരു വിദൂര ദ്വീപായ എല്ലിഡെ ദ്വീപിലാണ് ഏകാന്തമായ ഈ വീട് സ്ഥിതി ചെയ്യുന്നത് എന്നതാണ് സത്യം. ഇന്ന് ഈ ദ്വീപ് പൂര്‍ണ്ണമായും വിജനമാണെങ്കിലും ഏകദേശം 300 വര്‍ഷം മുമ്പ് അഞ്ച് കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. അവസാന താമസക്കാര്‍ 1930കളോടെ ദ്വീപ് വിട്ടുപോയി. അതിനുശേഷം ഈ സ്ഥലം വിജനമായി.
വൈറല്‍ ചിത്രത്തില്‍ കാണുന്ന ഈ വീട് 1950കളില്‍ എല്ലിഡെ ഹണ്ടിംഗ് അസോസിയേഷന്‍ പഫിനുകളെ വേട്ടയാടാനായി നിര്‍മ്മിച്ചതാണ്. ദ്വീപില്‍ വൈദ്യുതി, വെള്ളം, ഇന്‍ഡോര്‍ പ്ലംബിംഗ് എന്നിവയില്ല. നിലവില്‍ പ്രകൃതി സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയില്‍ ദ്വീപിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments