
അബുദാബി: യുഎഇയില്‍ ഇന്ന് 1,226 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 674 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തപ്പോള്‍ നാലുപേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചിരിക്കുന്നത്.
155,176 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,87,267 ആയി ഉയർന്നു. ഇവരില്‍ 1,65,023 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 622 കൊവിഡ് മരണങ്ങളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 21,622 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. 1.86 കോടി കൊവിഡ് പരിശോധനകള്‍ ഇതിനോടകം യുഎഇയില്‍ നടത്തുകയുണ്ടായി.
Post Your Comments