ന്യൂഡല്‍ഹി: 1975-ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ ഭരണഘടനാ സാധുതയുള്ളതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 94 വയസുകാരിയായ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി.
മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായത്. അടിയന്തരാവസ്ഥ വഞ്ചനയായിരുന്നെന്നും മാസങ്ങളോളം അവകാശങ്ങള്‍ റദ്ദാക്കി, ഭരണഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണവുമായിരുന്നുവെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ സാധുത പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നെന്നും അദ്ദേഹം വ്യക്തമാക്കി.
read also: എസ്.വി. പ്രദീപിന്റേത് അപകടമല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെ; നിർണ്ണായക തെളിവുകൾ പുറത്ത്
45 വര്‍ഷങ്ങള്‍ പിന്നിട്ടശേഷം ഈ വിഷയം അന്വേഷിക്കുന്നതു പ്രായോഗികമോ അഭികാമ്യമോ ആണോയെന്ന് സുപ്രീംകോടതി പരിശോധിക്കുമെന്ന് ജസ്റ്റിസ് എസ്.കെ. കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
Post Your Comments