News

മസ്‌കറ്റില്‍ ഐ.ടി കമ്പനി തുടങ്ങാന്‍ ‘മാസ്റ്റര്‍ ബ്രെയിന്‍’ പദ്ധതിയിട്ടു

സ്വപ്‌ന വെളിപ്പെടുത്തിയത് ഉന്നതരുടെ വിദേശ ഇടപാടുകള്‍ : പഴുതുകളടച്ച് ഇഡി

തിരുവനന്തപുരം : കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഏറെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്. മസ്‌കറ്റില്‍ ഐടി കമ്പനി തുടങ്ങാന്‍ മാസ്റ്റര്‍ ബ്രെയിനായ ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ
റിവേഴ്സ് ഹാവലയില്‍ എം.ശിവശങ്കറിന് പങ്കുണ്ടെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. മസ്‌കറ്റില്‍ ഐടി കമ്പനി തുടങ്ങുന്നതിനായി ഐ.എ.എസില്‍ നിന്ന് സ്വയംവിരമിക്കാനും ശിവശങ്കര്‍ തയ്യാറെടുത്തതായാണ് സൂചന.

Read Also : പ്രദീപിനെ അപായപ്പെടുത്തിയത് തന്നെ, മരണത്തില്‍ ദുരൂഹതയെന്ന് ഉറപ്പ് പറഞ്ഞ് കുടുംബാംഗങ്ങള്‍

കസ്റ്റംസിനാണ് റിവേഴ്സ് ഹവാലയിലെ മൊഴികള്‍ സ്വപ്ന നല്‍കിയത്. കോടതിയില്‍ രഹസ്യ മൊഴിയും നല്‍കി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇഡി ചോദ്യം ചെയ്യുന്നത്. അതിനിടെ, പേട്ടയിലെ ഫ്ളാറ്റില്‍ കൂടിക്കണ്ട ശേഷം സ്വപ്നയ്ക്ക് പണമടങ്ങിയ ബാഗ് കൈമാറിയ ഉന്നതനു പുറമെ, മറ്റൊരു ഉന്നതന്‍ ഔദ്യോഗിക വസതിയില്‍ വച്ച് ഡോളറടങ്ങിയ രണ്ട് സ്യൂട്ട്‌കേസ് കൈമാറിയെന്നും വിവരമുണ്ട്. സ്വപ്നയും കോണ്‍സുലേറ്റിലെ രണ്ട് ഉന്നതരുമെത്തിയാണ് ഈ ബാഗുകള്‍ സ്വീകരിച്ചതെന്നും യു.എ.ഇയിലെത്തിച്ച് ഉന്നതന്റെ ഉറ്റബന്ധുവിന് കൈമാറിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായാണ് സൂചന.

ഉന്നതരുടെ വിദേശത്തെ സാമ്പത്തികയിടപാടുകളും നിക്ഷേപങ്ങളും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജയില്‍ അന്താരാഷ്ട്ര സര്‍വകലാശാല സ്ഥാപിക്കാനൊരുങ്ങിയ ഉന്നതന്റെ പങ്കും വെളിപ്പെടുത്തിയിട്ടുണ്ട്. 100 കോടിയിലേറെ രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. കടത്തിയത് ആരുടെയൊക്കെ പണം എന്ന് കണ്ടെത്താനാണ് ശ്രമം. പണത്തിന്റെ സ്രോതസും നിര്‍ണ്ണായകമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button