കൊച്ചി: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സാധ്യത ടീമില്‍ ശ്രീശാന്തും ഇടംപിടിച്ചിട്ടുണ്ട്. 26 അംഗ ടീമിനെയാണ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കെസിഎ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിലൂടെ താരം മടങ്ങിയെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് നീട്ടിവെച്ചതോടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പ് നീണ്ടേക്കുമെന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് താരം ഇപ്പോള്‍ കേരള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിലവില്‍ 26 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ താരം സഞ്ജു സാംസണ്, സച്ചിന് ബേബി എന്നിവര്‍ ടീമിലുണ്ട്. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച റോബിന് ഉത്തപ്പയും ജലജ് സക്സേനയും സാധ്യത ടീമിലുണ്ട്.ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ് നടക്കുകയെന്നാണ് വിവരം. അതേസമയം, വേദി ഉള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ ബിസിസിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. ജനുവരി രണ്ടു മുതല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിക്കുമെന്നാണ് വിവരം.ഐപിഎല്ലില്‍ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്.
സാധ്യതാ ടീം: റോബിന് ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്, വിഷ്ണു വിനോദ്, പി.രാഹുല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, രോഹിന് കുന്നുമ്മല്‍, സച്ചിന് ബേബി, സല്മാന് നിസാര്‍, ബേസില്‍ തമ്ബി, ശ്രീശാന്ത്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, എന്‍.പി. ബേസില്‍, അക്ഷയ് ചന്ദ്രന്, സിജോമോന്‍ ജോസഫ്, എസ്. മിഥുന്, അഭിഷേക് മോഹന്‍, വത്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്, പി.കെ. മിഥുന്, ശ്രീരൂപ്, കെ.സി. അക്ഷയ്, രോജിത്ത്, എം.അരുണ്‍
Post Your Comments