ന്യൂഡല്‍ഹി : ചൈനയ്ക്കെതിരെ കരുത്തോടെ പൊരുതിയ ഇന്ത്യന്‍ സൈനികരെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈനയുടെ ഭീഷണിക്കു മുന്നില്‍ കരുത്തോടെ പൊരുതിയ ഇന്ത്യന്‍ സേനാംഗങ്ങളെ ഓര്‍ത്ത് ഭാവി തലമുറകള്‍ അഭിമാനം കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമത്തിനെതിരെ ഇന്ത്യന്‍ സേനാംഗങ്ങള്‍ ഉശിരോടെ പൊരുതി. വെല്ലുവിളികള്‍ നേരിടാനും ഒറ്റയ്ക്കു പോരാടാനും ഇന്ത്യയ്ക്കു കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയ്ക്കെതിരെ ഇന്ത്യ ഒറ്റയ്ക്കാണു പൊരുതിയിരുന്നത്. ഭീകരതയുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാന് ആണെന്ന ഇന്ത്യയുടെ വാദം ലോക രാജ്യങ്ങള്‍ മുന്‍പ് അംഗീകരിച്ചിരുന്നില്ല. പാക്കിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദം ശരിയാണെന്ന് മറ്റു രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
Post Your Comments