Latest NewsNewsIndia

പ്രതിപക്ഷത്തിന്റെ ഭരണകാലത്ത് ഈ പരിഷ്‌കാരങ്ങളെ അനുകൂലിച്ചവരാണ് ഇപ്പോൾ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്; പ്രധാനമന്ത്രി

അഹമ്മദാബാദ് : കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.വര്‍ഷങ്ങളായി കാര്‍ഷിക സംഘടനകളും പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പരിഷ്‌കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോൾ സമരം ചെയ്യുന്ന കർഷകരെ തെ‌റ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷം പണ്ട് ഭരണത്തിലിരുന്നപ്പോൾ ഈ നിയമ പരിഷ്‌കരണത്തിന് അനുകൂലമായിരുന്നു. ഇപ്പോൾ സർ‌ക്കാർ ചരിത്രപരമായ ഒരു നടപടിയെടുത്തപ്പോൾ അവർ കർഷകരെ ഇളക്കിവിട്ടിരിക്കുകയാണ്.’ പ്രധാനമന്ത്രി ഗുജറാത്തിലെ കച്ചിൽ നടന്ന ഒരു പൊതുചടങ്ങിൽ പറഞ്ഞു.

ധാന്യങ്ങളും പയറുവർഗങ്ങളും കൃഷിചെയ്യുന്ന ചെറുകിട കർഷകർക്ക് അവരുടെ വിളകൾ വിൽപന നടത്താൻ കഴിയാത്തതെന്താണെന്ന് രാജ്യത്തെ ജനങ്ങൾ ചോദിക്കും. കാർഷികമേഖലയിലെ പരിഷ്‌കരണം നിരവധി കർഷകരുടെ വർഷങ്ങളായുള‌ള ആവശ്യമാണ്. തങ്ങളുടെ വിളകൾ എവിടെയും വിൽക്കാനുള‌ള അനുമതിയ്‌ക്കായി സംഘടനകൾ മുൻപുതന്നെ അനുമതി ചോദിച്ചിരുന്നതുമാണ്. പുതിയ കർഷക നിയമത്തെ അനുകൂലിച്ച് മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button