ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പോയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മോദി ദക്ഷിണ കൊറിയയിലേയ്ക്ക് തിരിച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ദക്ഷിണ കൊറിയയുമായുള്ള തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
മേക്കിംഗ് ഇന്ത്യപോലുള്ള രാജ്യത്തിന്റെ പ്രധാനപ്പെട്ട സംരഭങ്ങളില്‍ ദക്ഷിണ കൊറിയ പ്രധാനപ്പെട്ട പങ്കാളിയാണെന്ന് മോദി അറിയിച്ചു. ദക്ഷിണ കൊറിയയിലേയ്ക്ക് പുറപ്പെടും മുമ്പുള്ള
പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ഇരുരാജ്യങ്ങളും തമ്മില്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, ഭീകരവാദം തുടങ്ങിയ കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും.
Post Your Comments