ചെന്നൈ: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്തുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രജനീകാന്തുമായി ഒന്നിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു . ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത് രജനീകാന്താണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും കമല്‍ഹാസന്‍ ഓര്‍മ്മിപ്പിച്ചു.
Read Also : വ്യാജ പാസുമായി ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍
കമലിന്റെ പ്രഖ്യാപനത്തോടെ അസാധാരണമായ ഒരു താരരാഷ്ട്രീയസഖ്യത്തിന് തമിഴകം വേദിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കമല്‍ഹാസന്റെ മക്കൾ നീതി മെയ്യം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു.ഇതിലേറെ വോട്ടുകള്‍ നേടുവാന്‍ രജനിയുടെ പാര്‍ട്ടിക്ക് സാധിക്കും എന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇരുതാരങ്ങളും ഒന്നിച്ചു നീങ്ങിയാല്‍ അതു മറ്റു ദ്രാവിഡ പാര്‍ട്ടികള്‍ക്ക് കനത്ത വെല്ലുവിളിയാവും സൃഷ്ടിക്കുക.
Post Your Comments