Latest NewsKeralaIndia

ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദ നയം മാറ്റി, ഇപ്പോൾ ‘മതേതര പാർട്ടി’ ആണെന്ന് കെ മുരളീധരൻ

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അവർ മത രാഷ്ട്രവാദമെന്ന നയം മാറ്റി.

കോഴിക്കോട്: ജമ അത്തെ ഇസ്ലാമിക്ക് ക്ലീൻ ചിറ്റ് നൽകി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജമ അത്തെ ഇസ്ലാമി മതേതര സ്വഭാവമുള്ള സംഘടനയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അവർ മത രാഷ്ട്രവാദമെന്ന നയം മാറ്റി. നിലവിൽ മതേതര സ്വഭാവം ഉള്ളതിനാലാണ് ഈ തെരഞ്ഞെടുപ്പിൽ അവരുമായി കൂട്ടുകൂടിയത്. ഇത് യുഡിഎഫിന് ഗുണം ഉണ്ടാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കണ്ണൂരിലും കോഴിക്കോട്ടെ ഉൾപ്രദേശങ്ങളിലും സി പി എം പ്രവർത്തകർ യുഡിഎഎഫ് പ്രവർത്തകരെ ആക്രമിച്ചു. ഇത് എൽ ഡി എഫിന്റെ പരാജയ ഭീതിയിലാണ്.

പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാൽ പാർട്ടി പ്രവർത്തകർ അനുസരിക്കണം. ഇല്ലെങ്കിൽ നടപടി എടുക്കും. ഇത് സ്വാഭാവികമാണ്. മുക്കത്തെ പാർട്ടിയിൽ തെരഞ്ഞെടുപ്പിന് മുൻപേ പ്രശ്നങ്ങളുണ്ട്. യുഡിഎഫിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു നഗരസഭയും ബിജെപി ഭരിക്കില്ല. കല്ലാമലയിലെ വിവാദവും വെൽഫെയർ പാർട്ടി വിവാദവും കോൺഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെൽഫെയർ ബന്ധത്തെ എതിർത്ത കൊണ്ഗ്രെസ്സ് നേതാക്കളെ പാർട്ടി പുറത്താക്കി.

read also: ‘നിർബന്ധിത വാക്സിനേഷൻ അരുത്, 5G മൊബൈൽ ടവറുകൾ അരുത്’: കർഷകസമരത്തിന്റെ പുതിയ ആവശ്യങ്ങൾ

കോൺഗ്രസിൽ ഇപ്പോഴും അതൃപ്തി പുകയുകയാണെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്നാണ്. കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഇത് പരസ്യമായി വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രാദേശികമായി നീക്കുപോക്കുണ്ടെന്ന് കെ മുരളീധരനും എംഎം ഹസനും നിലപാടെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് തന്നെ സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ മുസ്ലീം വോട്ടുകളെ നല്ല രീതിയില്‍ ഏകോപിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button