തിരുവനന്തപുരം; പ്രശസ്ത മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന് നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
കഴിഞ്ഞ ദിവസം ഉച്ച കഴിയ്ഞ്ഞ് ഉച്ചകഴിഞ്ഞ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് പ്രദീപ് മരിച്ചത്. അപകടത്തിന് കാരണമായ വാഹനം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
പ്രദീപിന്റെ മരണത്തിൽ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. അപകട മരണമല്ല , കൊലപാതകമെന്ന നിഗമനത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
Post Your Comments