Latest NewsIndia

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് കര്‍ഷകരുമായി മാത്രമേ ചർച്ച ചെയ്യൂ : ശക്തമായ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

വരുത്തേണ്ട മാറ്റങ്ങളും ഭേദഗതികളും കൃത്യമായി വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക നിയമത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ചര്‍ച്ച കര്‍ഷകരുമായി മാത്രമേ നടത്തൂ എന്നും കേന്ദ്രം നിലപാട് ശക്തമാക്കിയിരിക്കുകയാണ്. ബില്ലുമായി ബന്ധപ്പെട്ട എല്ലാ ചെറിയ സംശയങ്ങളും ദൂരീകരിക്കുമെന്നാണ് സർക്കാർ ഉറപ്പുനൽകുന്നത്. വരുത്തേണ്ട മാറ്റങ്ങളും ഭേദഗതികളും കൃത്യമായി വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമത്തിലെ സംശയങ്ങളുമായി ബന്ധപ്പെട്ട് ബില്ലിലെ ചില പേരുകള്‍ മാറ്റാമെന്ന നയം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. അതേസമയം കര്‍ഷകരുടെ ലാഭം കൂട്ടുന്ന വ്യവസ്ഥകള്‍, താങ്ങുവില നിലനിര്‍ത്തുന്ന വിഷയങ്ങള്‍, വിള സുരക്ഷ, കാര്‍ഷകന്റെ ആരോഗ്യസുരക്ഷ എന്നീ വിഷയത്തില്‍ ഭൂരിഭാഗം സംഘടനകളുടേയും സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടെന്നുമാണ് കേന്ദ്രമന്ത്രി പറയുന്നത്.

read also: കേന്ദ്രത്തിനു പിന്തുണയുമായി കേരളത്തിൽ നിന്നുൾപ്പെടെ പത്തു കര്‍ഷക സംഘടനകള്‍ കൂടി

കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അമിത് ഷാ, രാജ്‌നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ് എന്നിവരും ചര്‍ച്ചകളുടെ വിവിധ ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിനിധീകരിക്കാനാണ് തീരുമാനം.വ്യാപകമായ ഉപരോധം ദേശവിരുദ്ധ ശക്തികളുടെ ആസൂത്രിത നീക്കമാണെന്നും കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആരോപിച്ചു.

രാജ്യത്തെ വിവിധ ജയിലുകളിലുള്ള കമ്യൂണിസ്റ്റ് ഭീകരസംഘടന നേതാക്കളെ വിട്ടയക്കണമെന്ന നിലയില്‍ കര്‍ഷക സമരത്തില്‍ ചിത്രങ്ങളുയര്‍ത്തി നടത്തിയ പ്രതിഷേധം തങ്ങളുടേതല്ലെന്ന് പറഞ്ഞ് കര്‍ഷക സംഘടനകള്‍ രംഗത്തുവന്നത് ഒരു വിഭാഗത്തെ വെട്ടിലാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button