മോദി സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഫിക്കി സംഘടിപ്പിച്ച ചടങ്ങിലാണ് ആനന്ദ ശര്‍മ സര്‍ക്കാരിനെ അഭിനന്ദിച്ചത്.കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കാണ് അഭിനന്ദനം. കൊവിഡിനെ മാതൃകാപരമായി തടയാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും ശര്‍മ. ആദ്യം പ്രധാനമന്ത്രി വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിനെ ആനന്ദ് ശര്‍മ അഭിനന്ദിച്ചിരുന്നു. ഈ നിലപാട് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് ആനന്ദ് ശര്‍മ പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
Read Also : സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ ഇന്നലെ മാത്രം വിതരണം ചെയ്തത് 6000 കോടി രൂപ
അതേസമയം പ്രായം മാനദണ്ഡമാക്കിയ നിയന്ത്രണങ്ങള്‍ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. സംഘടനാപരമായി പാര്‍ട്ടിയെ ശക്തമാക്കുന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായി നേതാക്കളുടെ ‘സ്വയം വിരമിക്കല്‍’ പ്രഖ്യാപനം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടി. കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനും നേതൃനിരയില്‍ അണിനിരത്താനും സാധിച്ചാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് തിരിച്ച് വരാന്‍ സാധിക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചുവട് വയ്പ്.
Post Your Comments