Latest NewsKeralaNattuvarthaNews

ഫ്ളാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവം; ഫ്ലാറ്റുടമ ​ഇം​ത്യാ​​സ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് കേസ്

ജോലിക്കെന്ന പേരില്‍ കുമാരിയെ തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച്‌ തടങ്കലിലാക്കി

കൊച്ചി; കേരളത്തെ നടുക്കിയ കുമാരിയുടെ മരണത്തിൽ ഉടമക്കെതിരെ കേസ്. ഫ്‌ളാറ്റ് ഉടമ അഡ്വ. ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിനാണ് പൊലീസ് കേസെടുത്തത്. ജോലിക്കെന്ന പേരില്‍ കുമാരിയെ തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച്‌ തടങ്കലിലാക്കിയെന്നാണ് കുറ്റം.

എന്നാൽ കുമാരിയുടെ മരണത്തെ തുടർന്ന് ഇംത്യാസ് അഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അഡ്വാൻസ് ആയ് വാങ്ങിയ പതിനായിരം രൂപക്ക് വേണ്ടിയിട്ടാണ് ഇയാൾ കുമാരിയെ അന്യായമായി തടഞ്ഞ് വച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മരണപ്പെട്ട കു​മാ​രി​യു​ടെ​ ​മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ല്‍​ ​പോ​സ്‌​റ്റു​മോ​ര്‍​ട്ട​ത്തി​നു​ ​ശേ​ഷം​ ​കഴിഞ്ഞദിവസം ​ ​സ്വ​ദേ​ശ​മാ​യ​ ​സേ​ല​ത്തേ​ക്ക് ​കൊ​ണ്ടു​പോ​യിരുന്നു. കേ​സി​ല്‍​ ​നി​ന്ന് ​പി​ന്‍​മാറിയാല്‍ ​പ​ണം​ ​ന​ല്‍​കാ​മെ​ന്ന്​ ​ഇംത്യാസിന്റെ ബന്ധുക്കള്‍ വാ​ഗ്ദാ​നം​ ​ചെ​യ്‌​ത​താ​യി​ കു​മാ​രി​യു​ടെ​ ​ഭ​ര്‍​ത്താ​വ് ​ ​ശ്രീ​നി​വാ​സ​ന്‍​ ​ആരോപിച്ചു.​ ​മു​ന്‍​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​യു​ടെ​ ​മ​ക​നാ​ണ് ​ഇം​ത്യാ​​സ് ​അ​ഹ​മ്മ​ദ് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button