Latest NewsNewsIndia

അസം കൗണ്‍സിലിന്റെ ഭരണം ഇനി ബിജെപിയ്ക്ക്; ഏക കോണ്‍ഗ്രസ് അംഗം ബിജെപിയില്‍

ശ്രീറാംപൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സജാല്‍ സില്‍ഹയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഡിസ്പൂർ: അസ്സമിലെ ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സിലില്‍ അധികാരത്തിലേറി ബിജെപി സഖ്യം. കൗണ്‍സില്‍ അദ്ധ്യക്ഷനായി യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ പ്രസിഡന്റ് പ്രമോദ് ബോഡോ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-യുപിപിഎല്‍- ഗണ സുരക്ഷാ പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിച്ചിരിക്കുന്നത്.

നാല്‍പ്പത് സീറ്റുകളുള്ള കൗണ്‍സിലിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നിലവിലെ ഭരണ കക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടിയ്ക്ക് 17 സീറ്റുകളും, ബിജെപിയ്ക്ക് ഒന്‍പത് സീറ്റകളും, യുപിപിഎലിന് 12 സീറ്റുകളും ലഭിച്ചു. തുടര്‍ന്ന് ബിജെപി-യുപിപിഎല്‍-ഗണ സുരക്ഷാ പാര്‍ട്ടി (ജിഎസ്പി) എന്നിവ സഖ്യമുണ്ടാക്കാന്‍ ധാരണയാകുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ജിഎസ്പിയ്ക്ക് ഒരു സീറ്റാണ് ലഭിച്ചിട്ടുള്ളത്.

Read Also: യുപിയിൽ ചുവട് വെയ്ക്കാനൊരുങ്ങി ആം ആദ്മി; 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെജ്‌രിവാൾ

അതേസമയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ച ആള്‍ ബിജെപിയിലെത്തി. കൗണ്‍സിലിന്റെ ഭരണത്തിലേറുന്ന ബിജെപി ഉള്‍പ്പെടുന്ന സഖ്യത്തിന് കൂടുതല്‍ ശക്തിപകരുന്നതായി പുതിയ നീക്കം. ശ്രീറാംപൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സജാല്‍ സില്‍ഹയാണ് ബിജെപിയില്‍ ചേര്‍ന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹം ഇതു സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്.

പുതിയ കൗണ്‍സിലില്‍ ബിജെപി-യുണൈറ്റഡ് പീപ്പിള്‍ പാര്‍ട്ടി ലിബറല്‍(യുപിപിഎല്‍)-ഗണ സുരക്ഷാപാര്‍ട്ടി(ജിഎസ്പി) സഖ്യത്തിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടിയാണ് ബിജെപിയുടെ ഭാഗമായതെന്നും അദ്ദേഹം വിശദീകരിച്ചു.വടക്കുകിഴക്കന്‍ ജനാധിപത്യസഖ്യ(എന്‍ഇഡിഎ)ത്തിന്റെ കണ്‍വീനറും അസം മന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയുടെ സാന്നിധ്യത്തിലാണ് സജാല്‍ സിന്‍ഹ ബിജെപി അംഗത്വം സ്വീകരിച്ചത്.

shortlink

Post Your Comments


Back to top button