Latest NewsNewsInternational

ബ്രീഫ്‌കേസിനെ വിവാഹം കഴിച്ച് 24-കാരി ; കാരണം വിചിത്രം

നേരത്തെ തനിക്ക് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് യുവതി സമ്മതിക്കുന്നുണ്ട്

മോസ്‌കോ : ബ്രീഫ്‌കേസിനെ വിവാഹം കഴിച്ച യുവതിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. മോസ്‌കോ സ്വദേശിയായ റെയിന്‍ എന്ന 24-കാരിയാണ് ബ്രീഫ്‌കേസിനെ വിവാഹം കഴിച്ചത്. ഗിദെയോന്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു ബ്രീഫ്കേസിനെയാണ് യുവതി വിവാഹം കഴിച്ചത്. നേരത്തെ തനിക്ക് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് യുവതി സമ്മതിക്കുന്നുണ്ട്.

എന്നാല്‍ ആളുകളേക്കാള്‍ കൂടുതല്‍ വസ്തുക്കളില്‍ ആയിരുന്നു താന്‍ ആകൃഷ്ടയായിരുന്നതെന്നാണ് റെയിന്‍ പറയുന്നത്. 2015 ഓഗസ്റ്റില്‍ ഒരു ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ വെച്ചാണ് താന്‍ ഗിദിയോനെ ആദ്യമായി കണ്ടതെന്ന് റെയിന്‍ പറയുന്നു. താന്‍ ആദ്യമായി ഗിദിയോനെ കണ്ടപ്പോള്‍ തന്നെ പ്രണയത്തിലാകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.

ബ്രീഫ്കേസ് ഉപയോഗിച്ചപ്പോള്‍ റൊമാന്റിക് ആയി കാര്യങ്ങള്‍ നടക്കുന്നുവെന്നും, അതിനാല്‍ ഭര്‍ത്താവായി സ്വീകരിക്കുകയായിരുന്നുവെന്നും റെയിന്‍ പറയുന്നു. ഈ വര്‍ഷം ആദ്യമായിരുന്നു റെയിന്റെ വിവാഹമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍ജീവ വസ്തുക്കളോട് പ്രണയം തോന്നുന്ന ഒബ്ജക്ടോഫീലിയ എന്ന അവസ്ഥയാണ് യുവതിക്കെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button