Latest NewsNewsIndia

അവിഹിത ബന്ധം; 55 കാരനെ‌ കഴുത്തറുത്ത് കൊന്ന ഭാര്യ പിടിയിൽ

കോപാകുലനായ ഇയാൾ മൂത്തമകളെ ആക്രമിച്ചിരുന്നു

ഭാദോഹി; ഭാര്യ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു, ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് 55 വയസുകാരനെ കൊലപ്പെടുത്തിയത്. ഇയാൾക്ക് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയും പിന്നീട് കത്തികൊണ്ട് കഴുത്തില്‍ വെട്ടുകയുമായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഭാദോഹി പോലീസ് സൂപ്രണ്ട് രാം ബദാന്‍ സിംഗ് പറഞ്ഞു.

ഇയാൾക്ക് ആകെ നാല് ആണ്‍മക്കളുണ്ട്. എല്ലാവരും മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളാണ്. ഇവരില്‍ രണ്ടുപേര്‍ വിവാഹിതരാണെന്നും ഭാര്യമാര്‍ ഇവിടെ ഗ്രാമത്തില്‍ താമസിക്കുന്നുവെന്നും എസ്പി പറഞ്ഞു. ഇയാള്‍ക്ക് ഇളയ മരുമകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത് അറിഞ്ഞ ഭാര്യയും മൂത്ത മരുമകളും ഇയാളെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ഇളയ മരുമകളെ വീട്ടിലേക്ക് അയച്ചു, ഇതിൽ കോപാകുലനായ ഇയാൾ മൂത്തമകളെ ആക്രമിച്ചിരുന്നു.

ഇളയ മരുമകളെ വീട്ടിലേക്ക് പറഞ്ഞയച്ചതിൽ കോപാകുലനായ ഇയാൾ ഭാര്യയെയും മൂത്ത മരുമകളെയും മറ്റൊരു വീട്ടിലേക്ക് അയച്ചിരുന്നു, തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും മരുമകളെ കൂട്ടിക്കൊണ്ട് വന്നതിൽ രോഷം പൂണ്ടാണ് ഭാര്യ കൊലപാതകം നടത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button